anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എൽ.ഡി.എഫ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശകരമായ തുടക്കം

ചിറ്റൂർ :  മണ്ഡലത്തിൽ എൽഡിഎഫ്. ഒന്നാംഘട്ട സ്ഥാനാർഥി പര്യടന റാലിക്ക് പെരുവെമ്പിൽ നിന്നും തുടക്കമായി. ചോറക്കോട്

പി ജയകൃഷ്ണൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്.

തണ്ണിശ്ശേരിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം എസ് ഷീജമോൾ അധ്യക്ഷയായി.

മണ്ഡലം സെക്രട്ടറി ആർ ശിവപ്രകാശ്, മണ്ഡലം സെക്രട്ടറി കെ ചെന്താമര, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, വൈജെഡിഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു .

പെരുവെമ്പ്, പൊൽപ്പുള്ളി

നല്ലേപ്പിള്ളി, പഞ്ചായത്തുകളിലെ

വിവിധ പ്രദേശങ്ങളിൽ

പര്യടനം നടന്നു.

ഓരോ കേന്ദ്രങ്ങളിലും

കനത്ത ചൂടിനെ പോലും വകവയ്ക്കാതെ വയോജനങ്ങൾ ഉൾപ്പെടെയുളള ആളുകളാണ് ഇടതു സ്ഥാനാർഥിയെ കാണാനും, കേൾക്കാനുമായി കാത്തുനിന്നത്.

വെള്ളിയാഴ്ച വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നീ പഞ്ചായത്തുകളിലും, ശനിയാഴ്ച പെരുമാട്ടി, പട്ടഞ്ചേരി, ചിറ്റൂർ തത്തമംഗലം നഗരസഭയിലും പര്യടനം നടത്തും.

Spread the News

Leave a Comment

IMG 20260806 WA0051