anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പൊൽപ്പുള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി*

ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊൽപ്പുള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

പൊൽപ്പുളി ബാബു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷജീഫ് റഹ്മാൻ അധ്യക്ഷനായി. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, ചിറ്റൂർ നിയോജകമണ്ഡലം ചെയർമാൻ പി. രതീഷ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ. തങ്കം, മഹിളാ കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് ബീന, കർഷക കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് മോഹനൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സക്കീർ ഹുസൈൻ, മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിഷ്ണു കേശവൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment