anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഒല്ലൂരിന്റെ പരിചിതമായ വഴികളിലൂടെ കെ രാജൻ നീങ്ങുന്പോൾ എവിടെയും സ‍ൗഹൃദത്തിൽ മുഖങ്ങൾ. 

എംഎൽഎ ആയാലും മന്ത്രിയായാലു ഏതുസമയത്തും ഓടിയെത്തുന്ന കെ രാജനെ സ്വന്തം കുടുംബാംഗത്തെപോലെ ജനങ്ങൾ സ്വീകരിക്കുകയാണ്‌. നാടിന്റെ വീഥികളിലെല്ലാം വികസനത്തിന്റെ വസന്തം ചൊരിഞ്ഞ പ്രിയ സ്ഥാനാർഥിയെ ജനങ്ങളാകെ നെഞ്ചോട്‌ ചേർക്കുകയാണ്‌. മലയോര മേഖലയിൽ പട്ടയം ലഭിച്ചവരുൾപ്പടെ ജനങ്ങൾ കൂട്ടത്തോടെ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. 

വ്യാഴാഴ്‌ചയിലെ പര്യടനം കട്ടിലപ്പൂവം പുല്ലംകണ്ടത്ത്‌ നിന്നാണ്‌ ആരംഭിച്ചത്‌. സിപിഐ ദേശീയ ക‍ൗൺസിൽ അംഗം രാജാജി മാത്യു തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന്‌ മലയോര മേഖലയായ കട്ടിലപ്പുവം, മുട്ടിക്കലിലുമെല്ലാം വൻജനാവലി കാത്തുനിന്നു. പര്യടന വാഹങ്ങൾ കടന്നുപോവുന്ന കട്ടിലപ്പുവം – പാണ്ടിപ്പറന്പ്‌ റോഡെല്ലാം തിളങ്ങുകയാണ്‌. പീച്ചി വാഴാനി ടൂറിസം കോറിഡോർ ഉൾപ്പടെ റോഡുകൾ മിന്നുകയാണ്‌ .

തുറന്ന ജീപ്പിൽ എത്തുന്ന കെ രാജൻ കടന്നുപോകുന്പോൾ കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ വഴിയരികിൽ കാത്ത്‌ നിന്ന്‌ സ്വീകരിക്കുന്നു. വയോധികരെ ജീപ്പിൽ നിന്നിറങ്ങി അരികിലെത്തി സ്ഥാനാർഥി രാജൻ ചേർത്തുപിടിക്കുന്നു. കൊന്നപ്പൂക്കളും കർഷകർ കാർഷിക ഉൽപ്പന്നങ്ങുമെല്ലാം നൽകിയാണ്‌ സ്ഥാനാർഥിക്ക്‌ സ്നേഹം പകരുന്നത്‌.

മാടക്കത്തറയ്‌ക്കുശേഷം പാണഞ്ചേരി പഞ്ചായത്തിലും വൻ വരവേൽപ്പാണ്‌ ലഭിച്ചത്‌. എൽഡിഎഫ്‌ ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ എം എസ് പ്രദീപ് കുമാർ, സെക്രട്ടറി പ്രസാദ് പറേരി, സി ഡി റെജി, വർഗീസ് കണ്ടംകുളത്തി, എം എം അവറാച്ചൻ, ബേബി നെല്ലിക്കുഴി, ഷിജു കീടായി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Spread the News

Leave a Comment