anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ നിയോജകമണ്ഡലത്തിൽ ആവേശമുയര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മലമ്പുഴ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമുയര്‍ത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മണ്ഡലത്തിലെ മൂന്ന് സ്ഥലങ്ങളിലായിരുന്നു സുരേഷ്‌ഗോപി പങ്കെടുക്കുന്ന പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. മൂന്നിടത്തും വന്‍ജനാവലിയാണ് സുരേഷ്‌ഗോപിയെ കാണാനെത്തിയത്. കഞ്ചിക്കോട് സത്രപ്പടിയില്‍ ജനസഭയിലും എലപ്പുള്ളി പാറയില്‍ മഹിളാ സംഗമത്തിലും മുണ്ടൂരില്‍ പൊതുപരിപാടിയിലുമാണ് സുരേഷ്‌ഗോപി പ്രസംഗിച്ചത്.

ജനങ്ങള്‍ക്ക് കുടിവെള്ളത്തിന് മുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് ജനപ്രതിനിധികളായവരുടെ പിടിപ്പുകേടാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ജനകീയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് ഉത്തരംമുട്ടും. വക്രങ്ങള്‍ പറയുന്നത് കേട്ട് വിശ്വസിക്കരുതെന്നും നിങ്ങളുടെ നിഗമനങ്ങള്‍ മാറരുതെന്നും സുരേഷ്‌ഗോപി പറഞ്ഞു. കൃഷ്ണകുമാറിലൂടെ എന്നെയും പ്രധാനമന്ത്രിയെയും പിന്തുണയ്ക്കുമോ എന്ന സുരേഷ്‌ഗോപിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജനാവലി പിന്തുണയും അറിയിച്ചു.

ജനസഭയില്‍ പുതുശേരി വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. ശ്രീജിത്ത് അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഷണ്‍മുഖന്‍, വൈസ് പ്രസിഡന്റ്മാരായ ജി. പ്രഭാകരന്‍, സി. മധു, സെക്രട്ടറി സുമലത മുരളി, സംസ്ഥാന കൗണ്‍സില്‍ അംഗം വി. ചിദംബരന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് വി ശശി,ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയകൃഷ്ണന്‍, മുരളി, എ.പി. മണി, ഡി. ഷിബുദാസ് പങ്കെടുത്തു.

മഹിളാ സംഗമത്തില്‍ മണ്ഡലം ട്രഷറര്‍ സി. അനിത അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്ബാബു, ജനറല്‍ സെക്രട്ടറിമാരായ വി. സന്തോഷ്, എ. ശരത്ത്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, സിവിത, രാധിക, പി.ബി. പ്രമോദ്, ബിഡിജെഎസ് മണ്ഡലം വൈസ് പ്രസിഡണ്ട് ശിവനുണ്ണി എലപ്പുള്ളി ഈസ്റ്റ് ഏരിയ പ്രസിഡന്റ് അപ്പു, വെസ്റ്റ് ഏരിയ പ്രസിഡന്റ് കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ ശിവദാസ്, ജഗദീഷ് പങ്കെടുത്തു. പഞ്ചായത്ത് അംഗം എസ്. സിവിത സ്വാഗതവും മഞ്ജുഷ നന്ദിയും പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051