anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” അതിജീവിതം” ട്രെയിലർ.

അമൽ,പത്മകുമാർ,
സിബി തോമസ്,
അക്ഷയ് ജോഫി
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സിബി തോമസ്
കഥയെഴുതി സംവിധാനം ചെയ്ത
“അതിജീവിതം” എന്ന ഹ്രസ്വ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ മധുപാൽ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വൈറ്റ്‌സ്വാന്‍ ടിവി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജനീഷ് നിർവ്വഹിക്കുന്നു.
സന അംജദ്,ഗിൽഡ
അഞ്ജന മിശ്ര,കാർത്തിക
അപർണ അപ്പു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റര്‍-സോബിന്‍ സോമന്‍,സംഗീതം- ജെയ്‌സണ്‍ ജോൺ,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ടിഎം സൂരജ്.
സതീഷ് എന്ന ഒരു യുവ നേതാവിന്റെ ചതിക്കുഴിയില്‍ വീണ് ജീവിതം തകര്‍ന്ന റിന്‍സി ഫെര്‍ണാണ്ടസ് എന്ന യുവതിയുടെ ഹൃദയ സ്പർശിയായ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്.
വിവാഹ വാഗ്ദാനം നല്‍കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്ത അയാള്‍ പിന്നീട് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കൈയ്യൊഴിയുന്നു. ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന അയാളെ സംബന്ധിച്ച് അവരിലൊരാള്‍ മാത്രമായിരുന്നു റിന്‍സി. തുടര്‍ന്നും പലതവണ പീഡിപ്പിക്കാന്‍ ശ്രമം. മാനസികമായി തളര്‍ന്ന റിന്‍സി പൊലീസിൽ പരാതിപ്പെടുന്നു. പക്ഷേ നടപടികളൊന്നുമുണ്ടായില്ല.പിന്നീട് മന്ത്രിയെ നേരില്‍ കണ്ട് പരാതി കൊടുത്തതോടെ സതീഷ് അറസ്റ്റ് ചെയ്യപ്പെടുന്നു.
സമകാലിക സംഭവങ്ങളുമായി അടുത്ത് നില്‍ക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് “അതിജീവിതം”
പി ആര്‍ ഒ-എഎസ് ദിനേശ്‌.

Spread the News

Leave a Comment

IMG 20260806 WA0051