anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തെന്നിന്ത്യൻ നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണലത (86) അന്തരിച്ചു

ബാംഗ്ലൂർ :തെന്നിന്ത്യൻ നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണലത (86) അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് പ്രകാശ് രാജ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കർണാടകയിലെ ഹൂബ്ലിയിലുള്ള അനാഥാലയത്തിലായിരുന്നു സുവർണലത വളർന്നത്. പിതാവ് മദ്യത്തിന് അടിമയായതിനെ തുടർന്ന് വീട്ടിലെ ഏക സാമ്പത്തിക ആശ്രയമായിരുന്നു അമ്മയെന്ന് പ്രകാശ് രാജ് ഓർക്കുന്നു 

സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകുന്നേരം ബെംഗളൂരുവിൽ നടന്നു. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സുവർണലതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി 

റിപ്പോർട്ടർ കൃഷ്ണ പ്രസാദ്

Spread the News

Leave a Comment

IMG 20260806 WA0051