anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാവേലിക്കര കഥകളി ആസ്വാദക സംഘത്തിൻ്റെ   സ്ഥാപക ദിനാചരണം ഡോ. രവിശങ്കർ   ഉത്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു.

പന്തളം കേരളവർമ്മ സ്മൃതി കാസ് പുരസ്കാരം ഫാക്ട് പത്മനാഭനും തകഴി കുട്ടൻ പിള്ള സ്മൃതി കാസ് പുരസ്കാരം കലാമണ്ഡലം ജയപ്രകാശിനും സമ്മാനിച്ചു ചടങ്ങ് ഡോക്ടർ രവിശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗോപിനാഥ് അധ്യക്ഷത വഹിച്ചു.

.ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് എ. ശിവരാജൻ ചെട്ടിയാരെ ചടങ്ങിൽ ആദരിച്ചു. അഡ്വ.കെ.ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തിപുരസ്കാര ജേതാക്കളെ സുരേഷ് സാകേതം പരിചയപ്പെടുത്തി. ടി.രാധാകൃഷ്ണ പിള്ള, കെ. മോഹനൻ ഉണ്ണിത്താൻ, ആർ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാമണ്ഡലം ജയപ്രകാശും കലാമണ്ഡലം യശ്വന്തും  ചേർന്ന് അവതരിപ്പിച്ച  കഥകളിപ്പദക്കച്ചേരി വേറിട്ടനുഭവമായി.

 

Spread the News

Leave a Comment

IMG 20260806 WA0051