anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചിറ്റൂരിന്റെ മനസ് കീഴടക്കി സുമേഷ് അച്യുതന്റെവാഹന പര്യടനം തുടരുന്നു* 

ചിറ്റൂരുകാരുടെ മനസ്സുകൾ കീഴടക്കി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതന്റെ വാഹന പര്യടനം തുടരുന്നു. അഞ്ചാംദിനമായ ചൊവ്വാഴ്ച രാവിലെ എട്ടോടെ പൊൽപ്പുള്ളി മണ്ഡലത്തിലെ നെടുമ്പുരയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചൂരിക്കാട്, വേർക്കോലി, കാവശ്ശേരി കുളമ്പ്, ചിറവട്ടം, പെരളപുള്ളി നെല്ലുകൂത്തുപാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് നല്ലേപ്പിള്ളി മണ്ഡലത്തിലെ കമ്പിളിച്ചുങ്കം, കളയാംകുളമ്പ്, തേക്കുമുറി, ഒലുവമ്പാറ്റ വടകരപ്പതി മണ്ഡലത്തിലെ കണക്കൻകളം, പാലിയംതുറ, മുൻസിഫ് ചള്ള, മണിക്കാരൻചള്ള, ചന്തപ്പേട്ട എന്നീ സ്ഥലങ്ങളിലും വാഹന പര്യടനം പൂർത്തിയാക്കി.  

നാളെ (1 – 4 – 2026 ) രാവിലെ ഏഴര മുതൽ പെരുവെമ്പ് മണ്ഡലത്തിലും വൈകിട്ട് ചിറ്റൂർ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് വാഹന പര്യടനം തുടരും.

ഡി.സി.സി ജനറൽ സെക്രട്ടറി ആർ. സദാനന്ദൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് ആർ. പങ്കജാക്ഷൻ, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.യു. പ്രസാദ്, ദാമോദരൻ, ഷെജീഫ്

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബ്ദുൾകലാം, പഞ്ചായത്തംഗങ്ങളായ മുസ്തഫ, രാമൻകുട്ടി,ശില്പ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051