anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മൂവാറ്റുപുഴ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി കടുത്താഴെ മൂവാറ്റുപുഴ കോടതിയിലെ ബാര്‍ അസോസിയേഷന്‍ ഓഫിസില്‍ എത്തി അഭിഭാഷകരോട് വോട്ട് തേടിയപ്പോള്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിക്കൊണ്ട് സണ്ണി തോമസ് കടുത്താഴെയുടെ പര്യടനം. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മൂവാറ്റുപുഴയില്‍ പ്രചരണ രംഗത്ത് വന്‍ മുന്നേറ്റമാണ് മൂവാറ്റുപുഴ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി തോമസ് കടുത്താഴെ നടത്തുന്നത്. മൂവാറ്റുപുഴയുടെ ഉള്‍പ്രദേശങ്ങളില്‍പ്പോലും വന്‍ മുന്നേറ്റമാണ് സണ്ണി തോമസ് കടൂത്താഴെ നടത്തുന്നത്. മുവാറ്റുപുഴ കോടതി, ബാര്‍ കൗണ്‍സില്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി സണ്ണി തോമസ് കടൂത്താഴെ അഭിഭാഷകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കാവക്കാട് ബോഡിഗര്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലും സന്ദര്‍ശിച്ചു തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥന നടത്തി. ഉച്ചകഴിഞ്ഞ് കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ വാഹനപര്യടനം നടന്നു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി സി. ഷാബു ഉദ്ഘാടനം ചെയ്തു. ഒരോ കേന്ദ്രത്തിലും ഊഷ്മളമായ സ്വീകരമാണ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്‍. എന്‍ ഇളയത്, ടി ചന്ദ്രന്‍, ബി ബിനുകുമാര്‍, കെ പി. തങ്കകുട്ടന്‍, കെ കെ. അനീഷ് കുമാര്‍, അജീഷ് തങ്കപ്പന്‍, എ എസ് വിജുമോന്‍, രമേശ് കാവന, മണ്ഡലം ജനറല്‍ സെക്രട്ടറി സി. വി. ജോണി, ട്വന്റി ട്വന്റി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ചാള്‍സ് പോള്‍, അഡ്വ. ഹിസ്റ്റി എം സാനി, വൈസ്പ്രസിഡന്റ് ഡോ.ഷര്‍മ്മിള, സെക്രട്ടറി അഡ്വ. മരിയ തോമസ്, രഖ പ്രഭാത തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051