anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് നിർണായക നീക്കം . ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തിയതായി പൊലീസ്

കൊച്ചി. ഇടുക്കിയിൽ ലൊക്കേഷനിലുണ്ടായിരുന്ന രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

രഞ്ജിത്തിനെതിരെ മുമ്പ് സമാന പരാതികൾ ഉയർന്നിരുന്നു. 2009-ൽ ഒരു ബംഗാളി നടി നൽകിയ പരാതിയിൽ ലൈംഗികാതിക്രമ കേസ് റദ്ദാക്കിയിരുന്നു. കേസെടുക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കൂടാതെ, 2012-ൽ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് ലൈംഗിക പീഡനം നേരിട്ടെന്ന യുവാവിന്റെ പരാതിയും കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു

ഇപ്പോൾ ഉന്നയിക്കുന്ന മൂന്നാമത്തെ പീഡന പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് – റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു

Spread the News

Leave a Comment

IMG 20260806 WA0051