anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മൂവാറ്റുപുഴയില്‍ പ്രചരണം ഊര്‍ജ്ജിതമാക്കി സണ്ണി തോമസ് കടൂത്താഴെ

മൂവാറ്റുപുഴ: വോട്ടെടുപ്പിന് നാമമാത്രമായ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മൂവാറ്റുപുഴയില്‍ പ്രചരണം ഊര്‍ജ്ജിതമാക്കി ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി തോമസ് കടൂത്താഴെ. പായിപ്ര – മുളവൂര്‍ മേഖലയിലായിരുന്നു ഇന്നലെ സണ്ണി തോമസ് കടൂത്താഴെയുടെ പര്യടനം. പെരുമാറ്റത്ത് നിന്നും ആരംഭിച്ച പര്യടനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സെന്റര്‍, ചിറപ്പടി, പി. ഒ. ജംഗ്ഷന്‍, പൊന്നരിക്കപറമ്പ്, , ആട്ടയം, നിരപ്പ്, ഇലാഹിയ, പള്ളിപ്പടി, പായിപ്ര കവല, പള്ളിച്ചിറ, തൃക്കളത്തൂര്‍ കാവുംപടി, പള്ളിതാഴം, സൊസൈറ്റി പടി, സ്‌കൂള്‍ പടി, കാവുംപടി, കുരിശുംപടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി മുടവൂര്‍ സമാപിച്ചു. വോട്ടുതേടിയെത്തിയ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥി സണ്ണി തോമസ് കടൂത്താഴെയ്ക്ക് നല്‍കിയത്. മുളവൂര്‍ മേഖല പ്രസിഡന്റ് പ്രവീണ്‍, ജനറല്‍ സെക്രട്ടറി ഷാജി അരീക്കകുടി, വാഴക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി കെ. പി തങ്കകുട്ടന്‍, മുവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നാരായണന്‍, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ പി. യു. ഗോപാലകൃഷ്ണന്‍, രമേശ് കാവന, പി. കെ രാജന്‍, മണ്ഡലം സെക്രട്ടറിമാരായ ചെറിയാന്‍ ഇടമന, വില്‍സണ്‍ മത്തായി, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് എ. എസ് വിജുമോന്‍, എസ്. സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പന്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സജികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജബ്ബാര്‍ മുണ്ടക്കല്‍, പായിപ്ര മേഖല പ്രസിഡന്റ് ബിനു കുരുവിള, ജനറല്‍ സെക്രട്ടറി ഹരിചന്ദ്രന്‍, ജില്ലാ മീഡിയ കോ കണ്‍വീനര്‍ വിദ്യ വേണു, രാജേഷ് താണിയേലി, ട്വന്റി 20 മണ്ഡലം പ്രസിഡന്റ് അഡ്വ. ചാള്‍സ് പോള്‍, വൈസ് പ്രസിഡന്റ് അഡ്വ ഹിസ്റ്റി എം. സാനി എന്നിവര്‍ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051