anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ന്യൂനപക്ഷങ്ങളെ യുഡിഎഫിന്റെ തെറ്റായ അജണ്ടയ്‌ക്കു പിന്നിൽ അണിനിരത്താനുള്ള ശ്രമം പരാജയപ്പെട്ടു എ വിജയരാഘവൻ :

മലപ്പുറം  മതന്യൂനപക്ഷങ്ങളെ യുഡിഎഫിന്റെ തെറ്റായ അജണ്ടയ്‌ക്കു പിന്നിൽ അണിനിരത്താനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തെ അധികാരത്തിൽ നിന്നും മാറ്റാൻ യുഡിഎഫ്‌ തയ്യാറക്കിയ പദ്ധതികളും രൂപഖേകളും പ്രചാരണ തന്ത്രങ്ങളും പൂർണമായി പരാജയപ്പെട്ടു. സാമുദായിക, സാമൂഹിക ധ്രുവീകരണ ശ്രമങ്ങൾ ഫലം കണ്ടില്ല. കേരളം മതനിരപേക്ഷതയുടെയും ന്യൂനപക്ഷ പരിരക്ഷയുടെയും നാടാണ്‌ എന്ന്‌ യാഥാർഥ്യം ഉയർന്നു നിൽക്കുന്നു. എല്ലാകാലത്തും ന്യൂനപക്ഷ സംരക്ഷണം ഉയർത്തിപ്പിടിച്ച ഇടതുപക്ഷത്തെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്താൻ കളവിന്റെ പിൻബലത്തിൽ വലിയ ശ്രമമുണ്ടായി. ഇപ്പോൾ ആ തെറ്റിദ്ധാരണ ആ ജനവിഭാഗം തിരച്ചറിഞ്ഞു.
ചില സമ്പന്ന വിഭാഗങ്ങളുടെയും സ്ഥാപിത താൽപര്യക്കാരുടെയും സമ്മർദ്ദ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌ യുഡിഎഫ്‌ ഭരിക്കുക. മന്ത്രിസ്ഥാനത്തിന്റെ എണ്ണം സമ്മർദ്ദ തന്ത്രം ഉപയോഗിച്ച്‌ വർധിപ്പിക്കുന്നത്‌ നാം കണ്ടതാണ്‌. സ്ഥാപിത താൽപ്പര്യങ്ങൾക്കാണ്‌ അവിടെ മുൻഗണന. ഇത്തവണ ലീഗ്‌ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിക്കില്ലെന്ന പ്രചാരണം നടത്തുന്നു. കേരളത്തിൽ ഉപമുഖ്യമന്ത്ര സ്ഥാനം എന്ന ഒന്നില്ല. എന്നിട്ടും എന്തിനാണ്‌ ഇ‍ൗ പ്രചാരണമെന്ന്‌ വ്യക്തം. സംസ്ഥാന താൽപര്യങ്ങൾക്കാണ്‌ എൽഡിഎഫ്‌ എല്ലാകാലത്തും മുൻഗണന നൽകുക. മതവിശ്വാസത്തെ രാഷ്‌ട്രീയ ലാഭത്തനുവേണ്ടി ആരും ഉപയോഗിക്കരുത്‌. കേന്ദ്രത്തിൽ അധികാരം നേടാൻ ബിജെപി ഉപയോഗിച്ച വർഗീയ തന്ത്രങ്ങളാണ്‌ കേരളത്തിൽ യുഡിഎഫ്‌ ഉപയോഗിക്കുന്നത്‌. അത്‌ നാടിന്‌ ഗുണം ചെയ്യില്ല. മതന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക കടന്നാക്രമണങ്ങൾ നടക്കുന്ന രാജ്യത്ത്‌ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക്‌ ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുന്ന നാടായി കേരളത്തെ നിലനിർത്താനായി എന്നത്‌ ഇടതുപക്ഷ ഭരണത്തിന്റെ പ്രധാന നേട്ടമാണ്‌.
പ്രധാനമന്ത്രിക്കും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനും ഇടതുപക്ഷ സർക്കാർ നേടിയ വികസനത്തിന്‌ പകരം പുതിയ കാഴ്‌ചപ്പാട്‌ അവതരിപ്പിക്കാനായിട്ടില്ല. അവരുടെ സന്ദർശനങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച്‌ സമൂഹത്തിൽ ചലനമുണ്ടാക്കിയില്ല.
​ഗരീബീ ഹഠാവോ എന്ന വാഗ്‌ദാനം നടപ്പാക്കാത്ത ഇന്ദിരാഗാന്ധിയുടെ പേരിൽ വ്യാജ പ്രതീക്ഷകൾ ഉൽപ്പാദിപ്പിച്ച്‌ ആളെ പറ്റിക്കാമെന്നാണ്‌ യുഡിഎഎഫ്‌ കരുതിയത്‌. എന്നാൽ, അതിന്‌ ജനങ്ങളുടെ വിശ്വാസ്യത നേടാനായില്ല. വയനാട്‌ പുനരധിവാസത്തിന്‌ പിരിച്ച വീടിന്റെ കണക്ക്‌ വീട്‌ നിർമിച്ച ശേഷം പറയാമെന്നാണ്‌ വി ഡി സതീശൻ പറയുന്നത്‌. അങ്ങനെയെങ്കിൽ ഒരിക്കലും ആ കണക്ക്‌ പുറത്തുവരില്ല. അദ്ദേഹം ഇതുവരെ നടത്തിയ നുണപ്രസ്‌താവനയുടെ മകുടോദാഹരണമായി ഇ‍ൗ പ്രസ്‌താവന ശോഭിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിലും പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051