anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് (94) അന്തരിച്ചു. പുലർച്ചെ 4 മണിയോടെ നോയിഡയിലെ ആശുപ്രതിയിലായിരുന്നു അന്ത്യം. ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മൊഹ്‌സിന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു 

മൊഹ്‌സിന കിദ്വായ് 1932 ജനുവരി 1-ന് ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ജനിച്ചു. മൂന്ന് തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്നു. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്

മൊഹ്‌സിന കിദ്വായിയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051