anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സിനിമയുടെ അകക്കണ്ണറിയാൻ ഒരു ‘സിനിമ വണ്ടി’ യാത്ര; കുട്ടിക്കാനത്തേക്ക് അപൂർവ്വ സിനിമാ ക്യാമ്പ്!

കൊച്ചി: സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാൻ അവസരമൊരുക്കി സംവിധായകൻ പ്രശാന്ത് മുരളിയുടെ ‘സിനിമ വണ്ടി’ (Cinema Vandi) കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു. തിയറി ക്ലാസ്സുകളിൽ ഒതുങ്ങാതെ, ഒരു യഥാർത്ഥ സിനിമയുടെ ചിത്രീകരണ അനുഭവങ്ങളിലൂടെ (Live Film Set Experience) കടന്നുപോകാൻ കഴിയുന്ന ഈ പരീക്ഷണാത്മക ആക്ടിംഗ് ക്യാമ്പ് ഏപ്രിൽ 24 മുതൽ 27 വരെയാണ് നടക്കുന്നത്.IMG 20260409 WA0204

​’UNACTING Cinema Vandi’ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവൽ ക്യാമ്പ് കൊച്ചിയിൽ നിന്നും ആരംഭിച്ച് പീരുമേട്, കുട്ടിക്കാനം തുടങ്ങിയ മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അഭിനയത്തിന്റെ നൂതന രീതികൾ പഠിക്കാനാവുമെന്ന് മാത്രമല്ല, അവർക്കായി തയ്യാറാക്കിയ ഒരു റോഡ് മൂവി ഷോർട്ട് ഫിലിമിൽ നേരിട്ട് അഭിനയിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ഇതിനു പുറമെ ഓരോ ആക്ടിംഗിന്റെയും വിഷ്വൽ അനാലിസിസും ഈ ക്യാമ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
​അവാർഡ് ജേതാവായ സംവിധായകൻ പ്രശാന്ത് മുരളിയുടെ നേതൃത്വത്തിലുള്ള A.C.T Methods എന്ന ബ്രാൻഡിന്റെ കീഴിലാണ് ഈ വ്യത്യസ്തമായ സിനിമാ സംരംഭം ഒരുങ്ങുന്നത്. വെറുമൊരു വർക്ക്ഷോപ്പ് എന്നതിലുപരി, സിനിമയോടുള്ള താൽപ്പര്യമുള്ളവർക്ക് പരസ്പരം സംവദിക്കാനും ഒരു പ്രൊഫഷണൽ സെറ്റിന്റെ ഗൗരവം മനസ്സിലാക്കാനും ഈ നാലു ദിവസത്തെ യാത്ര സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.IMG 20260409 WA0200

വിശദ വിവരങ്ങൾക്ക്-
98478 82355.

Spread the News

Leave a Comment

IMG 20260806 WA0051