anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പുത്തൂർ തിരുപുരയ്ക്കലിൽ ഇന്ന് താലപ്പൊലി വേല; കൂത്തഭിഷേകവും എഴുന്നള്ളത്തും ഭക്തിനിർഭരം

പാലക്കാട്: പാലക്കാടിന്റെ ആഘോഷപ്പൊലിമയായ പുത്തൂർ ശ്രീ തിരുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം താലപ്പൊലി വേല ഇന്ന് (വെള്ളിയാഴ്ച) ആഘോഷിക്കും. കൊടിയേറ്റത്തോടെ തുടങ്ങിയ ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് നാടും നഗരവും ഭക്തിസാന്ദ്രമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും.

ഇന്ന് രാവിലെ 9-ന് കാഴ്ചശിവേലി നടന്നു. വൈകിട്ട് 4 മണിയോടെ പകൽവേല ആരംഭിക്കും. വേലയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കുടമാറ്റം വൈകിട്ട് 5:30-ന് നടക്കും.

പ്രധാന ചടങ്ങുകൾ:വൈകിട്ട് 4:00: പകൽവേലയുടെ തുടക്കം.

വൈകിട്ട് 5:30: വർണ്ണാഭമായ കുടമാറ്റം.

രാത്രി 7:30: രാത്രിവേലയുടെ ആരംഭം.

രാത്രി 10:30: വേല കാവുകയറും.

രാത്രി 11:30: ഇരട്ടത്തായമ്പക.ശനി പുലർച്ചെ 1:30: കേളികൊട്ട്, കൊമ്പ് – കുഴൽപ്പറ്റ്.പുലർച്ചെ 3:00: താലപ്പൊലി എഴുന്നള്ളത്ത്.

ശനി രാവിലെ 8:00: ഈടുവെടിയോടെ വേല കൊടിയിറങ്ങും.ഇന്നലെ (വ്യാഴാഴ്ച) നടന്ന ശോധനവേലയിൽ പഞ്ചവാദ്യം, കാഴ്ചശിവേലി, എഴുന്നള്ളത്ത് എന്നിവ ഭക്തിനിർഭരമായി നടന്നു. താലപ്പൊലി പ്രമാണിച്ച് ക്ഷേത്ര പരിസരത്തും നഗരത്തിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി ഭക്തജങ്ങളാണ് ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങാൻ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

 

 

Spread the News

Leave a Comment