anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലപ്പുറം അസീസ് ഭായ് നിര്യാതനായി.

മലപ്പുറം : പ്രസിദ്ധ സംഗീതജ്ഞൻ വിൻസെൻ്റ് മാഷിൻ്റെ ശിഷ്യനും, മൂന്ന് തലമുറക്ക് സംഗീത ഗുരുവുമായ മുതുകാട്ടിൽ അബ്‌ദുൾ അസീസ് എന്ന എം.എം അസീസ് 86 ( മലപ്പുറം അസീസ് ഭായ് ) നിര്യാതനായി. മഞ്ചേരി – പൂക്കോട്ടൂർ റോഡിലെ മാര്യാട്ടെ വസതിയിലായിരുന്നു അന്ത്യം.

മക്കൾ: നിസ അസീസി, മുജീബ് റഹ്മാൻ, മുഹമ്മദ് സലീൽ, മുഹമ്മദ് അക്ബർ, ഹസീന, മുനീറ, റാഹത് റസീബ്, ഇമാം മജ്‌ബൂർ, തബസുന്നിസ
മരുമക്കൾ: മുസ്‌തഫ ദേശമംഗലം, ആയിഷ, മുക്കം സാജിത, സഫൂറ, ഇല്യാസ്, മുനീറുദ്ധീൻ, ബാസിമ, സാബിറ, ഷാജഹാൻ. പ്രസിദ്ധ സംഗീതജ്ഞൻ റാസി പേരമകനാണ്.
മൃതദേഹം മഞ്ചേരിയിൽ -പൂക്കോട്ടുർ റോഡിലെ മാര്യാട് കെയാത് ഗാർഡൻ ഓഡിറ്റോറിയത്തിനടുത്തുഉള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ഇന്ന് വൈകിട്ട് (I0.04.2026) 9 ന് മാര്യാട് കുത്തിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കാരം.

അസീസ് ഭായിയുടെ സംഗീത ജീവിതത്തെ കുറിച്ച് മരുമകൻ മുസ്‌തഫ ദേശമംഗലം സംവിധാനം ചെയ്ത മാൽകോൺസ് എന്ന ഡോക്യുമെൻ്ററി കഴിഞ്ഞ ഞായറാഴ്ച വീട്ടുമുറ്റത്ത് പ്രഥമ പ്രദർശനം നടത്തിയിരുന്നു. ഈ ചടങ്ങിൽ അസീസ് ഭായ് പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ ഒൻപത് മക്കളും അവരുടെ മക്കളും സംഗീത രംഗത്ത് പേരെടുത്തവരാണ്. കണ്ണൂർ, കോഴിക്കോട് മലപ്പുറം ജില്ലകളിലായി ആയിരക്കണക്കിന് ശിഷ്യരുണ്ട്. ഒരു കാലത്ത് മലബാറിൽ സൂപ്പർ ഹിറ്റായ നിരവധി മാപ്പിളപ്പാട്ടുകളുടേയും, ഗാനങ്ങളുടേയും രചയിതാവാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051