anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ “ഹരിതംഗമയ’ പദ്ധതിയുമായി അടയ്ക്കാപുത്തൂർ സംസ്കൃതി

ചെർപ്പുളശ്ശേരി : സംസ്ഥാന വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം മണ്ണാർക്കാട് റേഞ്ചിന്റെ നേതൃത്വത്തിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ അടക്കാപുത്തൂർ സംസ്കൃതി നടപ്പിലാക്കുന്ന “ഹരിതംഗമയ” പദ്ധതിക്ക് തുടക്കം കുറിച്ചു. അടയ്ക്കാപുത്തൂർ നളന്ദയിൽ പ്രത്യേകം തയ്യാറാക്കിയ നഴ്സറിയിൽ പേരയ്ക്ക വിത്ത് വിതച്ച് ഒറ്റപ്പാലം എം.എൽ.എ.അഡ്വ :കെ.പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ ഫോറസ്റ്റ് മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ജിനേഷ് മുഖ്യാതിഥിയായിരുന്നു സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന പേരയ്ക്ക 2026 പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ പ്രത്യേകം മദർ ബെഡ് തയ്യാറാക്കി പേരക്ക വിത്തുകൾ വിതച്ച് തൈകൾ സ്വയം ഉൽപാദിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ഏകദേശം രണ്ട് നഗരസഭകളും പത്തോളം പഞ്ചായത്തുകളും ഈ പദ്ധതിയുടെ ഭാഗമായി നഴ്സറികൾ ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് .പാലക്കാട് ജില്ലയിലെ താൽപര്യമുള്ള മറ്റു പഞ്ചായത്തുകൾക്ക് ഇതിന് ആവശ്യമായ വിത്തുകൾ വിതരണം ചെയ്യാൻ ഒരുക്കമാണെന്ന് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തുർ പറഞ്ഞു സംസ്കൃതിയുടെ ഹരിത സേനയായ സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്ത് നട്ടു പരിപാലിക്കാനാണ് ഉദ്ദേശിക്കുന്നത് ചടങ്ങിൽ പഞ്ചായത്ത് അംഗം കെ.ടി. ഉണ്ണികൃഷ്ണൻ, നഴ്സറിക്ക് വേണ്ടി സ്ഥലം അനുവദിച്ചു തന്ന ഗോപികൃഷ്ണൻ നളന്ദ,സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ, കെ. ടി. ജയദേവൻ, സനിൽ കളരിക്കൽ, ഗോവിന്ദൻ വീട്ടിക്കാട്, കെ. ടി. രാജൻ, സംസ്കൃതി സ്റ്റുഡൻസ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051