anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓട്ടിസമുള്ള കുട്ടികൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 13 ഏപ്രിൽ 2026: ഓട്ടിസത്തെ കുറിച്ചുള്ള അവബോധവും സ്വീകാര്യതയും വളർത്തുന്നതിനായി ടാലന്റ് ഷോ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ലോക ഓട്ടിസം അവബോധ ദിനത്തിന്റെ ഭാഗമായി ആസ്റ്ററിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്സ് & നിയോനാറ്റോളജിയുടെ കീഴിലുള്ള കിഡ്‌സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്‌മെന്റൽ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ടാലന്റ് ഷോ കൂടാതെ കലാ സെഷനുകൾ, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയിലൂടെ ഓട്ടിസമുള്ള വ്യക്തികളുടെ മികച്ച കഴിവുകൾ എടുത്തുകാട്ടുന്നതായിരുന്നു പരിപാടി.

ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജീസൺ സി. ഉണ്ണി, ഡെവലപ്‌മെന്റൽ പീഡിയാട്രിക്സിലെ ഡോ. അനിത വിജയൻ, സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ എന്നിവർ ചടങ്ങിന്റെ ഭാഗമായി. ഐഎപി കൊച്ചിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. വിജയൻ കെ. ജി., സെക്രട്ടറി ഡോ. സത്യജിത്ത് നായർ, കൊച്ചി റോട്ടറി ക്ലബ്ബിൽ നിന്നും ജെ.ജെ. തോമസ് എന്നിവരും പരിപാടിയിൽ പങ്കുചേർന്നു.

ഡേ ഡ്രീംസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ കുട്ടികളുടെ പ്രദർശനം പരിപാടിയിൽ നടന്നു. തുടർന്ന് ഡോ. ബേബി ചക്രപാണി (കുസാറ്റ്) നടത്തിയ പ്രഭാഷണവും സ്മൃതി സന്തോഷിന്റെ ക്രിയേറ്റീവ് ആർട്ട് സെഷനും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടന്നു.

ഓട്ടിസമുള്ള വ്യക്തികൾ നിർമ്മിച്ച കലാസൃഷ്ടികളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിരുന്നു. എറണാകുളം ഓട്ടിസം ക്ലബ്ബിന്റെ ‘ഓസം ബൈറ്റ്‌സ് നിർമിച്ച പലഹാരങ്ങൾ, ‘ലൂയിസ് കാൻഡിൽസ്’ നിർമിച്ച സുഗന്ധ മെഴുകുതിരികൾ എന്നിവ ശ്രദ്ധേയമായി. ഓട്ടിസം കാരണം സംസാരശേഷിക്ക് പരിമിതികളുള്ള എഴുത്തുകാരുടെ ‘ടോക്കിങ് ഫിംഗേഴ്‌സ്’ എന്ന പുസ്തകമായിരുന്നു മറ്റൊരു ആകർഷണം.

Spread the News

Leave a Comment

IMG 20260806 WA0051