anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കുലുക്കല്ലൂരിൽ ട്രെയിൻ തട്ടി പരിക്കേറ്റ നെല്ലായ പുത്തൻവീട്ടിൽ ഉഷ 52 മരണമടഞ്ഞു

ചെർപ്പുളശ്ശേരി. കുലുക്കല്ലൂരിൽ വെച്ച് ട്രെയിൻ തട്ടിയ രണ്ടുപേരിൽ ഒരാൾ മരണമടഞ്ഞു. നെല്ലായ പുത്തൻവീട്ടിൽ ഉഷയാണ് 52  പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ച് മരിച്ചത്.IMG 20260426

മകൾ പ്രാർത്ഥന ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് കുലുക്കല്ലൂരിൽ റെയിൽവേ ട്രാക്കിലൂടെ നടന്നു പോയിരുന്ന അമ്മയും മകളും ട്രെയിൻ തട്ടി പരിക്കേറ്റതായി നാട്ടുകാർ കണ്ടത്. ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമ്മ ഉഷ മരണപ്പെടുകയായിരുന്നു. ട്രാക്കിലൂടെ പോകുന്ന അമ്മയും മകളും ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായത്. ഷോർണൂരിൽ നിന്നും എത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


 

Spread the News

Leave a Comment