anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ ഏപ്രിൽ 30-ന്

അങ്കമാലി: പ്രമേഹരോഗികൾക്കിടയിൽ വർധിച്ചുവരുന്ന പാദസംബന്ധമായ സങ്കീർണ്ണതകൾക്ക് പരിഹാരം ലക്ഷ്യമിട്ട് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ അത്യാധുനിക ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ പ്രവർത്തനമാരംഭിക്കുന്നു. ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, മൈക്രോവാസ്‌കുലർ ആൻഡ് കോസ്മെറ്റിക് സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ സൗജന്യ പാദപരിശോധന ക്യാമ്പും ഏപ്രിൽ 30 നു നടക്കും.

പ്രമേഹരോഗികളിൽ പാദങ്ങളിലെ സ്പർശനശേഷി കുറയുന്നതും രക്തയോട്ടം തടസ്സപ്പെടുന്നതും മൂലം ഉണ്ടാകുന്ന ഗുരുതരമായ മുറിവുകൾ ഒഴിവാക്കാനും കൃത്യമായ പരിചരണം നൽകാനുമാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പിൽ പ്ലാസ്റ്റിക് സർജറി, ഇന്റേണൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിവിധ പരിശോധനകൾ പൂർണ്ണമായും സൗജന്യമായി നൽകും. പാദങ്ങളിലെ രക്തയോട്ടം മനസ്സിലാക്കാനുള്ള ഡോപ്ലർ പരിശോധന (ABI Test), നാഡികളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ബയോതെസിമീറ്റർ ടെസ്റ്റ് (Biothesiometer), പാദങ്ങളിലെ മർദ്ദം അളക്കുന്ന ഡിജിറ്റൽ ഫൂട്ട് സ്‌കാൻ (Foot Scan) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ HbA1c, CBC, RBS, സെറം ക്രിയാറ്റിനിൻ, സെറം കൊളസ്ട്രോൾ തുടങ്ങിയ രക്തപരിശോധനകളും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും 99950 43800 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Spread the News

Leave a Comment

IMG 20260806 WA0051