anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കലാമണ്ഡലം ശ്രീകാന്തിന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു

കഥകളി മേളത്തിനൊപ്പം തായമ്പകയിലും പ്രാവീണ്യം സിദ്ധിച്ചിരുന്ന മേള വിദ്വാൻ കലാമണ്ഡലം ശ്രീകാന്തിൻ്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം കഥകളി ആസ്വാദക സംഘത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ജനപ്രതിനിധികൾ , കഥകളി ആസ്വാദന കളരി ചെങ്ങന്നൂർ, ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ, അനുഷ്ഠാനം ഏവൂർ, എ.ആർ.സ്മാരകസമിതി മാവേലിക്കര, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സമിതി, ക്ഷത്രിയ ക്ഷേമ സഭ, മാവേലിക്കര വലിയ കൊട്ടാരം ട്രസ്റ്റ്, മഹാകവി ഉള്ളൂർ സ്മാരക സമിതി മാന്നാർ, എന്നിങ്ങനെ വിവിധ കലാസാംസ്കാരിക സംഘടനാ പ്രതിനിധികൾ, കലാകാരന്മാർ , ശിഷ്യന്മാർ എന്നിവർ അടങ്ങിയ പൗരാവലി പങ്കെടുത്തു.

നഗരസഭാ ചെയർ പേഴ്സൺ ലളിത രവീന്ദ്രനാഥ്, കലാമണ്ഡലം കൃഷ്ണപ്രസാദ്, സുരേഷ് സാകേതം, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, മേളാചാര്യൻ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ഏവൂർ സൂര്യ കുമാർ, വി.എം.കെ.നന്പൂതിരി, ഡോ.ഏവൂർ മോഹൻദാസ്, ലീലാ അഭിലാഷ്,കെ. രാധാകൃഷ്ണ പിള്ള, മധു വാരണാസി, കലാഭാരതി മുരളി, കലാഭാരതി സുമേഷ്, വി.ഐ.ജോൺസൺ, ആർ.സജീവ്, അഡ്വ.പി.വി.സന്തോഷ് കുമാർ, രാമവർമ്മ രാജ, അംബുജാക്ഷൻ നായർ, രമേഷ് വർമ്മ, ഡോ.നിഷികാന്ത്, എൻ.ശ്രീധരൻ നായർ, വേണുനാഥ കാർണവർ, കെ. വി.പണിക്കർ , ആർ.ജയകുമാർ, ചെട്ടികുളങ്ങര സൂര്യ നാരായണൻ എന്നിവർ അനുശോചിച്ചു.

 

Spread the News

Leave a Comment

IMG 20260806 WA0051