anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക്? മുന്‍തൂക്കം പ്രവചിച്ച്‌ എക്‌സിറ്റ് പോളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരാനിരിക്കെ യുഡിഎഫിന് മേല്‍ക്കൈയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.അഞ്ച് ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് യുഡിഎഫിന് പ്രവചിക്കപ്പെടുന്നത്. യുഡിഎഫ് 44 ശതമാനവും എല്‍ഡിഎഫ് 39 ശതമാനവും വോട്ട് നേടുമ്പോള്‍ ബിജെപിക്ക് 14 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍.

പീപ്പിള്‍സ് പള്‍സ് സര്‍വേയില്‍ യുഡിഎഫിന് 75-85 സീറ്റ് വരേയും എല്‍ഡിഎഫിന് 55-65 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.

പി മാര്‍ക്ക് സര്‍വേയില്‍ യുഡിഎഫിന് 70-79 സീറ്റ് വരേയും എല്‍ഡിഎഫിന് 62-69 സീറ്റ് വരേയും എന്‍ഡിഎക്ക് 1-4 സീറ്റ് വരേയും പ്രവചിക്കുന്നു.

മെട്രിക്‌സ് സര്‍വേയില്‍ യുഡിഎഫിന് 72-84 സീറ്റ് വരേയും എല്‍ഡിഎഫിന് 52-61 സീറ്റ് വരേയും എന്‍ഡിഎക്ക് 3-5 സീറ്റ് വരേയും പ്രവചിക്കുന്നു.

ടൈംസ് നൗ സര്‍വേയില്‍ യുഡിഎഫിന് 70-75 സീറ്റ് വരേയും എല്‍ഡിഎഫിന് 60-65 സീറ്റ് വരേയും എന്‍ഡിഎക്ക് 3-7 സീറ്റ് വരേയും പ്രവചിക്കുന്നു.

വോട്ട് വൈബ് സര്‍വേയില്‍ യുഡിഎഫിന് 70-80 സീറ്റ് വരേയും എല്‍ഡിഎഫിന് 58-68 സീറ്റ് വരേയും എന്‍ഡിഎക്ക് നാല് സീറ്റ് വരേയും പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ യുഡിഎഫിന് 78-90 സീറ്റ് വരേയും എല്‍ഡിഎഫിന് 49-62 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051