anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” ലൗ ആൻ്റ് യു “

പുതുമുഖങ്ങളായ ജോൺ ജോയ്,അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്IMG 20260503 WA0047

ലൗ ആന്റ് യൂ “.

ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന പാക്കപ്പ് പാർട്ടി ചടങ്ങിൽ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് പ്രകാശന കർമ്മവും നിർവഹിച്ചു.
അസീസീയ കൺവെൻഷൻ സെൻ്റർ ചെയമാൻ പി എൻ അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ പ്രകാശനവും പി ആർ ഒ-എ എസ് ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടൻ ബാലു വർഗീസ് ഓഡിയോ ലോഞ്ച് കർമ്മവും നിർവഹിച്ചു.
ആർച്ച,അയന ആൻ്റണി,ജിജോ ജോർജ്ജ്,ശിവാഞ്ജന,സുമേഷ് ഭാസ്കർ,അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.IMG 20260503 WA0049

അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിർവ്വഹിക്കുന്നു.
ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം അലക്സ് പോൾ നിർവ്വഹിക്കുന്നു.IMG 20260503 WA0050

ഒരു യാത്രയും അതിൽ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി ചിത്രമാണ് “ലൗ ആൻ്റ് യു “. സംവിധായിക അശ്വതി അലക്സ് പറഞ്ഞു.

മേഘാലയ,തഞ്ചാവൂർ,തെങ്കാശി,കൊച്ചി,മാള, ഗുഹാട്ടി,ഉടുപ്പി,കോട്ടയം,
സുന്ദരപാണ്ഡ്യപുര്യം എന്നിവിടങ്ങളിലായി ” ലൗ ആൻ്റ് യു” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി.
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ

Spread the News

Leave a Comment

IMG 20260806 WA0051