anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റിന്റെ 39 ആം വാർഷികം ഞായറാഴ്ച

ചെർപ്പുളശ്ശേരി. വാഴേങ്കട കുഞ്ചു നായർ ടെസ്റ്റിന്റെ 39 ആം വാർഷികാഘോഷം കാ റല്‍മണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഹോളിൽ ഞായറാഴ്ച നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. 10 മണിക്ക് നടക്കുന്ന കഥകളി ചൊല്ലിയാട്ടത്തിൽ സ്മിത കൃഷ്ണകുമാറും,, രജിത നരിപ്പറ്റയും പങ്കെടുക്കും. സരിത വിനോദ്, ഉമ അത്തിപ്പറ്റ തുടങ്ങിയവർ സംഗീതം ആലപിക്കും. തുടർന്ന് ഉച്ചവരെ വിവിധ കലാപരിപാടികൾ നടക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന വാർഷിക പൊതു യോഗത്തിനുശേഷം വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് 5 30ന് നടക്കുന്ന പൊതുസമ്മേളനം ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ ജംസിയ ഉദ്ഘാടനം ചെയ്യും. ഡോക്ടർ ടി എസ് മാധവൻകുട്ടി അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ മത്സരങ്ങളിലും, പുരസ്കാരങ്ങളിലും കാറൽമണ്ണയുടെ പേരുകേൽപ്പിച്ച പ്രതിഭകളെ ആദരിക്കും. വിനോദ് കൃഷ്ണൻ നന്ദി പറയും. തുടർന്ന് എ എസ് കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം മരണം അനങ്ങേറും. ഗംഗാധരൻ കാറൽമണ്ണ അവതരിപ്പിക്കുന്ന നാടൻപാട്ട് ചടങ്ങിന് മാറ്റുകൂട്ടും.

Spread the News

Leave a Comment

IMG 20260806 WA0051