anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത പുഴയിൽ നീർനായ ശല്യം രൂക്ഷമാകുന്നതായി പരാതി

ചെർപ്പുളശ്ശേരി: തൂത പുഴയിൽ നീർനായ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ   പരാതി.  നെല്ലായ ഗ്രാമപഞ്ചായത്തിലെ മാരായമംഗലം കുളപ്പട രാമൻചാടിക്കയത്തിനു സമീപത്ത് ഈ ആഴ്ച നിരവതി പേരെ നീർനായ ആക്രമിച്ചതായി പരാതിയുണ്ട്..
ഏലംകുളം പഞ്ചായത്തിലെ മുതുകുറിശി ഭാഗത്തും നിരവതി പേർക്ക് കടിയേറ്റതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് ഇപ്പോൾ പുഴയിൽ കുളിക്കാൻ ഇറങ്ങാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്.
പുറത്തുനിന്ന് രാമൻചാടിക്കയം കാണാനും കുളിക്കാനുമായി എത്തുന്നവർക്ക് ഈ വിവരം അറിയാത്തതും ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

IMG 20260522 WA0315 (1)
സംഭവത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. അൻവർ സാദതിനോടും വാർഡ് മെമ്പർ ജസീല ടീച്ചറോടും പരാതി അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും അറിയുന്നു.

ഷൗക്കത്ത് അലി.ഒ.കെ
ചെര്‍പ്പുളശ്ശേരി

Spread the News

Leave a Comment

IMG 20260806 WA0051