anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആക്ഷേപങ്ങൾ ശക്തമായി. നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചു

ചെർപ്പുളശ്ശേരി. നഗരത്തിലെ ഗതാഗതം താറുമാറായതായി വിവിധ കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് 26ന് ചൊവ്വാഴ്ച നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചത്. നാലുവരിപ്പാതയെല്ലാം വന്ന് നഗരത്തെ മോഡി പിടിപ്പിച്ചപ്പോഴും നിലവിലുള്ള ട്രാഫിക് സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ ഏർപ്പെടുത്തുന്നതിൽ നഗരസഭ അമ്പെ പരാജയപ്പെട്ടു. പഴയ ബസ്റ്റാൻഡ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി ബസ്സുകൾ വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്യുന്നത് നഗരത്തിൽ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചില്ലറയല്ല. സ്കൂൾ തുറക്കുന്ന സമയം ആവുമ്പോഴേക്കും നഗരത്തിൽ ഇപ്പോഴുള്ള ഗതാഗത രീതിക്ക് മാറ്റം വരുത്തിയില്ലെങ്കിൽ കുട്ടികളും യാത്രക്കാരും ഒരുപോലെ കഷ്ടത്തിലാവും എന്നതിൽ തർക്കമില്ല. ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ യോഗത്തിൽ ഇതെല്ലാം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം

Spread the News

Leave a Comment

IMG 20260806 WA0051