anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കോങ്ങാട് പഴയ പോലീസ് സ്റ്റേഷൻ ഇപ്പോൾ സിനിമയുടെ ലൊക്കേഷൻ ആകുന്നു

കോങ്ങാട്. കേരളത്തിൽ സിനിമ ചിത്രീകരണം സജീവമാകുമ്പോൾ പോലീസ് സ്റ്റേഷന് ആവശ്യമായി വന്നാൽ അത് തെരഞ്ഞെടുക്കുന്നത് ഇപ്പോൾ കോങ്ങാട് പഴയ പോലീസ് സ്റ്റേഷനാണ്. കോങ്ങാട് ടൗണിന്റെ നടുവിലുള്ള ഈ സ്റ്റേഷൻ മിക്ക സിനിമകളുടെയും ലൊക്കേഷൻ ആയി വരുന്നുണ്ട്. ലോകകപ്പും, വയർലെസ് സെറ്റും എല്ലാം ഇവിടെ റെഡി. കോങ്ങാട് പോലീസ് സ്റ്റേഷനിൽ ഒരു ചെറിയ തുക അടച്ചാൽ നിങ്ങൾക്ക് പോലീസ് സ്റ്റേഷൻ ആയി ഈ സ്റ്റേഷൻ ഉപയോഗപ്പെടുത്താൻ കഴിയുന്നു. അതുകൊണ്ടുതന്നെ ദൂരെ ദിക്കുകളിൽ നിന്നു പോലും ഈ പോലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിനായി സിനിമ പ്രവർത്തകർ എത്തുന്നതും പതിവായി. ഒരു പോലീസ് സ്റ്റേഷന്റെ സെറ്റ് ഉണ്ടാക്കണമെങ്കിൽ ഇതിൽ കൂടുതൽ പണം ആവശ്യമായി വരുന്നു. അതുകൊണ്ടാണ് വാടക നൽകി ഈ സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്നത് എന്ന് സിനിമ നിർമ്മാതാക്കൾ പറഞ്ഞു. ഏതായാലും സിനിമ പ്രവർത്തകരുടെ ഇഷ്ടതാവളമായി ഈ പോലീസ് സ്റ്റേഷൻ മാറിക്കഴിഞ്ഞു.

Spread the News

Leave a Comment