anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എടപ്പാൾ ആശുപത്രിക്ക് ചരിത്രനേട്ടം: കൊച്ചിയിലെ ട്രിപ്ലെറ്റ് സംഗമത്തിന് ഏഷ്യാ – ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്

കൊച്ചി: എടപ്പാൾ ആശുപത്രിക്ക് അന്താരാഷ്ട്ര തലത്തിൽ ചരിത്രനേട്ടം. ആശുപത്രിയിൽ ജനിച്ച നൂറോളം ട്രിപ്ലെറ്റുകളെ (ഒരു പ്രസവത്തിൽ ജനിക്കുന്ന മൂന്ന് കുട്ടികൾ) പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയിൽ നടത്തിയ അപൂർവ ഒത്തുചേരലാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയത്.

ലോക ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ആശുപത്രിയുടെ നേതൃത്വത്തിൽ ഇത്രയും വലിയൊരു ട്രിപ്ലെറ്റ് സംഗമം അരങ്ങേറുന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ‘ട്രിപ്പിൾ ജോയ്’ പരിപാടിയിൽ വെച്ച്, ഏഷ്യാ – ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതരിൽ നിന്ന് എടപ്പാൾ ആശുപത്രിഎടപ്പാൾ ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ പുരസ്കാര സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഹൈബി ഈഡൻ എം.പി, ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, എന്നിവർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് പേർസണൽ, പബ്ലിക് ഗ്രീവൻസെസ് ആൻഡ് പെൻഷൻസ് ജോയിൻ്റ് സെക്രട്ടറി ബാൽ കിരൺ ഐ.എ.എസ്, എടപ്പാൾ ആശുപത്രി ചെയർമാൻ ഡോ. കെ.കെ. ഗോപിനാഥൻ, ചിത്ര ഗോപിനാഥൻ, സി.ഇ.ഒ ഗോകുൽ ഗോപിനാഥ്, മെഡിക്കൽ ഡയറക്ടർ ഡോ. പരശുരാം ഗോപിനാഥ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മീനു ബത്ര, രശ്മി ഗോകുൽ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

കാഴ്ചപരിമിതിയുള്ള കലാകാരന്മാർ അവതരിപ്പിച്ച വാദ്യസംഗീതത്തോടെയാണ് സംഗമത്തിന് തുടക്കമായത്. തുടർന്ന്, ആശുപത്രിയുടെ മുപ്പത് വർഷത്തെ പ്രയാണത്തെക്കുറിച്ചുള്ള വീഡിയോ പ്രകാശനവും, ഡോ. കെ.കെ. ഗോപിനാഥനുമായുള്ള പ്രത്യേക മുഖാമുഖവും വേദിയിൽ നടന്നു. ട്രിപ്ലെറ്റുകളുടെ കുടുംബങ്ങൾ തങ്ങളുടെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചതും ശ്രദ്ധേയമായി.

ഐ.വി.എഫ് ചികിത്സയിലൂടെ ജനിച്ച മാസ്റ്റർ ഏഡൻ ജോൺ കുര്യന്റെ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി. ശബരീഷ് വർമ്മയുടെ ആശയത്തിൽ വിഷ്ണുദത്ത് സന്തോഷ്, വാസുദേവ് തുടങ്ങിയവർ അണിനിരന്ന ‘വാവ റാപ്പ്’ വീഡിയോ പ്രദർശനവും നടന്നു.

സാധാരണയായി ആറായിരം പ്രസവങ്ങളിൽ ഒരു ട്രിപ്ലെറ്റ് വീതം ജനിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, എടപ്പാൾ ആശുപത്രിയിൽ ഇതുവരെ നടന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങളിൽ നിന്ന് മുന്നൂറോളം ട്രിപ്ലെറ്റുകളും മൂവായിരത്തിലധികം ഇരട്ടക്കുട്ടികളുമാണ് പിറന്നത്. ലോകത്തെവിടെയും മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകൾ ജനിച്ചതായുള്ള രേഖകളില്ല. മികച്ച ഐ.വി.എഫ്, ഐ.സി.എസ്.ഐ ചികിത്സകളും, ഗർഭസ്ഥ ശിശുരോഗ വിഭാഗവും അത്യാധുനിക എൻ.ഐ.സി.യു സംവിധാനങ്ങളുമാണ് ഈ അത്യപൂർവ നേട്ടത്തിലേക്ക് ആശുപത്രിയെ നയിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051