anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒഴിയാതെ … ട്രെയിലർ പ്രകാശനവും ഗാനങ്ങളുടെ പ്രകാശനവും ഞായറാഴ്ച

പാലക്കാട് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പ്രവർത്തകരും പാലക്കാടു ജില്ലയിലെ സാംസ്കാരികസമ്പന്നരും സാമൂഹ്യാവബോധമുള്ളവരുമായ കുറേ സന്നദ്ധപ്രവർത്തകരും കൂടി ഒത്തൊരുമിച്ചു നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഇൻസൈറ്റിന്റെ ആദ്യ മുഴുനീള ഫീച്ചർ ചിത്രമായ ‘ഒഴിയാതെ’, . ഫറൂഖ് അബ്ദുൾറഹിമാൻ രചനയും സംവിധാനവും നിർവഹിച്ചു പൂർത്തിയായി അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികാചരണ സമാപനദിനമായ ഈ വരുന്ന 2026 ജൂൺ 25 നു പ്രദർശനത്തിനെത്തുകയാണ്. .

1975 ൽ നടപ്പാക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ ഫലമായി നാട്ടിലുടനീളം അരങ്ങേറിയ ഭരണകൂടഭീകരതയുടെ നഗ്നതാണ്ഡവം പാലക്കാട്ടെ ഒരു കുഗ്രാമത്തിലെ കൗമാരക്കാരുടെ നീറുന്ന വേദനയും അവരുടെ മാതാപിതാക്കന്മാരുടെ മനസ്സുകളിലെ മായാത്ത മുറിപ്പാടുകളുമായി ഒഴിയാതെ തുടരുന്നതിന്റെ നേർക്കാഴ്ചയാണ് ‘ഒഴിയാതെ’. ഗാന രചന നിർവ്വഹിച്ചത് പ്രശസ്ത കവി മേതിൽ സതീശനും, സംഗീതം നൽകിയത് ബിജിബാലും, പാടിയത് പ്രണവം ശശി, ബിജിബാൽ എന്നിവരുമാണ്.
ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലറിന്റെയും ഗാനങ്ങളുടെയും പ്രകാശനം ഈ വരുന്ന 2026 മെയ് 31ന്, രാവിലെ 10.30 നു പാലക്കാട് കൊപ്പം ലയൺസ് സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുകയാണ്.

പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി മുഖ്യാതിഥിയും, ഇൻസൈറ്റിന്റെ പ്രസിഡന്റ്  കെ. ആർ. ചെത്തല്ലൂർ അധ്യക്ഷനും ആയ ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ്  വൈശാഖൻ ട്രെയിലർ പ്രകാശനവും മധ്യേഷ്യയിലെ വ്യാവസായിക സാംസ്‌കാരിക പ്രവർത്തകൻ . സിദ്ധിഖ് അഹമ്മദ് ഗാനങ്ങളുടെ പ്രകാശനവും നിർവ്വഹിക്കും.

ചലച്ചി(തനിർമ്മാണത്തിൽ പങ്കു കൊണ്ട നടീ നടന്മാരും അണിയറപ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

 

Spread the News

Leave a Comment

IMG 20260806 WA0051