anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറിത്തുടങ്ങി..

ചെറുപ്പുളശ്ശേരി. ബസ്സുകളും യാത്രക്കാരും സജീവമായതോടെ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പുതിയ ബസ്സ്റ്റാൻഡിൽ തിരക്കും വർദ്ധിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ഉള്ള സൗകര്യങ്ങളിൽ പൂർണ്ണ സംതൃപ്തി ഉണ്ടെന്ന് ബസ് ജീവനക്കാരും യാത്രക്കാരും പറഞ്ഞു. യാത്രയ്ക്ക് താമസമുള്ള ബസ്സുകൾ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ തന്നെ കാളപ്പറമ്പിലാണ് നിർത്തിയിടുന്നത്. ദീർഘവീക്ഷണം ഇല്ലാത്ത ചില നടപടികളാണ് യാത്രക്കാരെ ഇത്തോതിൽ വിഷമിപ്പിച്ചത്. പഴയ ബസ്റ്റാൻഡ് കെട്ടിടം കാലാവധിക്ക് മുമ്പ് തന്നെ ജീർണാവസ്ഥയിൽ ആയതും, പുതിയ ബസ്റ്റാൻഡിലെ താൽക്കാലിക കെട്ടിടം യാതൊരു സൗകര്യവും ഇല്ലാതെ  നിർമ്മിച്ചതും അക്കാലത്തുണ്ടായ അധികാരികളുടെ പിടിപ്പുകേട്ത ന്നെയാണ്. എന്നാൽ ഇതിനെയെല്ലാം തരണം ചെയ്തു ആർജ്ജവത്തോടെയുള്ള പുതിയ നഗരസഭ അധികാരികളുടെ തീരുമാനം ജനങ്ങൾ ഏറ്റെടുക്കുകയും അവരോടൊപ്പം നിന്നു തന്നെ കാര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്തതോടെ പുതിയ ബസ്റ്റാൻഡ് ഇന്നുമുതൽ സജീവമാവുകയാണ്.IMG 20260530 WA0067

ജനങ്ങൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാനാകുന്നില്ല എന്ന പോരായ്മ ഒഴിച്ചാൽ മറ്റു തടസ്സങ്ങൾ ഒന്നും തന്നെ കാര്യമാക്കുന്നില്ല എന്നതാണ് ബസ് ജീവനക്കാരും നാട്ടുകാരും പറയുന്നത്. പഴയ ബസ്റ്റാൻഡ് ഭാഗത്തെ തിരക്ക് ഇന്നുമുതൽ തന്നെ കുറഞ്ഞു തുടങ്ങി . ഇവിടെയുള്ള വ്യാപാരികളുടെ ആശങ്കകൾ കൂടി തീരുന്നതോടെ ചെർപ്പുളശ്ശേരി യുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ ആകും എന്നാണ് നഗരസഭ അധികൃതർ കരുതുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051