anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലബാർ സൗഹൃദവേദിയുടെ സാഹിത്യ പുരസ്കാരങ്ങൾ സമർപ്പിച്ചു* *ശാലിനി മുരളി (കഥ ), മണികണ്ഠൻ കൊളത്തൂർ (നോവൽ ), കെ.എൻ. കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി*

പെരിന്തൽമണ്ണ: കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാര സമർപ്പണവും ആദരണ, അനുമോദന സമ്മേളനവും ചെർപ്പുളശ്ശേരി ശബരി ഹാളിൽ കവി  വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. നമ്മളെ തോൽപ്പിക്കുന്ന ജീവിതത്തെ നമ്മൾ എഴുതി തോൽപ്പിക്കുമ്പോഴാണ് എഴുത്തുകാർ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാലിനി മുരളി (കഥ ), മണികണ്ഠൻ കൊളത്തൂർ (നോവൽ ), കെ.എൻ. കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം) എന്നിവർക്കാണ് ഈ വർഷത്തെ പുരസ്‌കാരം നൽകിയത്.  ചെർപ്പുളശ്ശേരി നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.ബാലകൃഷ്ണൻ,സംഘാടക സമിതി ചെയർമാൻ ടി.പി. ഹരിദാസൻ, ചെർപ്പുളശ്ശേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി.പി.ഷമീജ്, ശ്രീലജ വാഴക്കുന്നത്ത്,മോഴികുന്നം ദാമോദരൻ,   അയ്യപ്പൻകാവ് ദേവസ്വം ട്രസ്റ്റി എം. മനോഹരൻ, കലാമണ്ഡലം ശിവരാമൻ, രാജൻ മുളയങ്കാവ്, സത്യനാരായണൻ,ഡോ മൊയ്‌തീൻകുട്ടി, പുരസ്‌കാര ജേതാക്കളായ ശാലിനി മുരളി,മണികണ്ഠൻ കൊളത്തൂർ, കെ എൻ കുട്ടി കടമ്പഴിപ്പുറം എന്നിവർ പ്രസംഗിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051