anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” സത്യത്തിൽ സംഭവിച്ചത് ” വീഡിയോ ഗാനം.

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സത്യത്തിൽ സംഭവിച്ചത് ”എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച ” പോയ കാല മധുരിമ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ആകാശ് മേനോൻ, ദിൽഷാന,ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി,ബൈജു എഴുപുന്ന, കലാഭവൻ റഹ്‌മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം,പുളിയനം പൗലോസ്, ജി സുരേഷ് കുമാർ,ഭാസ്‌കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്,കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

എഡിറ്റർ-സുനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-അമ്പിളി കോട്ടയം, കല-കെ കൃഷ്ണൻകുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ശിവൻ മലയാറ്റൂർ, പരസ്യകല- ആർട്ടോകാർപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിനു ആന്റണി,ബിജിഎം- മധു പോൾ, വിഎഫ്എക്സ്- ടിറ്റോ,അജീഷ് പി തോമസ്, നൃത്ത സംവിധാനം- ഇംതിയാസ് അബൂബക്കർ,സൗണ്ട് ഡിസൈൻ-അരുൺ രാമവർമ്മ,സംഘട്ടനം- അഷറഫ് ഗുരുക്കൾ, പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment

IMG 20260806 WA0051