anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെറുപ്പുളശ്ശേരി ട്രാഫിക് പരിഷ്കരണം ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കണം* *യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി :*

ചെറുപ്പുളശ്ശേരിയിലെ പഴയ ബസ് സ്റ്റാൻഡ് പൊളിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ട്രാഫിക് പരിഷ്കരണം അവതാളത്തിലായി. പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പഴയ ബസ്റ്റാൻഡ് പരിസരത്തേക്ക് വരാതിരിക്കുന്നത് ജനങ്ങളെയും വിദ്യാർത്ഥികളെയും വ്യാപാരികളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പുതിയ ബസ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലേക്ക് വീണ്ടും വലിയ തുക ഓട്ടോയ്ക്കും ബസ്സിനും കൊടുക്കേണ്ടി വരുന്നത് ജനങ്ങളെ ദുരിതത്തിൽ ആക്കി.

മഴപെയ്തതോടുകൂടി കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത രീതിയിൽ പുതിയ ബസ്റ്റാൻഡ് ചളിക്കുളമായി മാറിയതും ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കി.

ഒറ്റപ്പാലം മണ്ണാർക്കാട് പാലക്കാട് പെരിന്തൽമണ്ണ എന്നീ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ അയ്യപ്പൻ കാവിനു സമീപം യൂടേൺ എടുത്ത് പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന രീതിയിൽ ട്രാഫിക് പരിഷ്കരണത്തിൽ മാറ്റം വരുത്തി ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ദുരിതത്തിന് പരിഹാരം കാണാൻ നഗരസഭ തയ്യാറാവണം എന്ന് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു,
അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് കളത്തൊടി, അനീസ് മുടിക്കുന്നൻ എന്നിവർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051