anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സബിൻ സമീദ് ഐ.എ.എസ് പി.ആർ.ഡി ഡയറക്ടർ*

സംസ്ഥാന വിവര-പൊതുജനസമ്പർക്ക വകുപ്പ് (ഐ-പി ആർ ഡി) ഡയറക്ടറായി സബിൻ സമീദ് ഐ.എ.എസിന് പൂർണ അധിക ചുമതല നൽകി സർക്കാർ ഉത്തരവായി. നിലവിൽ ലാൻഡ് ബോർഡ് സെക്രട്ടറിയായും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയാണ്.

2020 ഐ.എ.എസ് ബാച്ചുകാരനായ ഇദ്ദേഹം ഡെപ്യൂട്ടി കലക്ടറായി കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ സബിൻ സമീദിന്റെ ഭാര്യ രഹ്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്‌സ്‌പെർട്ട് ആയി ഏണസ്‌റ് ആൻഡ് യങ് എന്ന സ്ഥാപനത്തിൽ ജോലി നോക്കുന്നു. മകൻ സിയാൻ എട്ടാംതരം വിദ്യാർഥിയാണ്.

പി ആർ ഡി സെക്രട്ടറിയുടെ ചുമതല ഡോ. രത്തൻ യു കേൽക്കർ ഐ.എ.എസിനാണ്.

Spread the News

Leave a Comment