anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുട്ടികളുടെ മനസ്സ് വിരിയിക്കാൻ നന്മയുടെ കൈത്താങ്ങ്.

  ചേർപ്പുളശ്ശേരി.  കുട്ടികൾ ഒരു സമൂഹത്തിന്റെ ഭാവിയാണ്, വർത്തമാനകാലത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്തുമാണ്. അവരുടെ മാനസികവും സാമൂഹികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാത്രമല്ല, സാമൂഹിക സാംസ്കാരിക സംഘടനകളും നിർണായകമായ പങ്ക് വഹിക്കുന്നു. ഈ തിരിച്ചറിവിൽ നിന്നാണ് നന്മ സാംസ്കാരിക കേന്ദ്രത്തിന്റെ കീഴിലുള്ള നന്മ ബാലവേദി ആദ്യമായി Children’s Mind Bloom എന്ന പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ സൈക്കോളജിസ്റ്റുമാരായ സദീതയും സഫൂറയും കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ചും അവരുടെ വികാര ലോകത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. കുട്ടികളുടെ ചിന്തകൾ, ആശങ്കകൾ, സ്വപ്നങ്ങൾ, പെരുമാറ്റ രീതികൾ എന്നിവ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം അവർ പങ്കുവെച്ചു. അതോടൊപ്പം രക്ഷിതാക്കൾക്കായി പ്രത്യേക സൈക്കോളജി ക്ലാസും സംഘടിപ്പിച്ചു. കുട്ടികളെ കൂടുതൽ മനസ്സിലാക്കുന്നതും അവരുടെ മാനസിക വളർച്ചയിൽ ഫലപ്രദമായി പിന്തുണ നൽകുന്നതുമായ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ചയായി.  നന്മ ബാലവേദി പ്രസിഡണ്ട് ഇഷാന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരാധ്യ ആശംസാപ്രസംഗം നടത്തി. ബാലവേദി അംഗം നിഹാറ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ പരിപാടി നടന്നത് ബാലവേദിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളുടെയും സവിശേഷതയും എടുത്ത് കാണിക്കുന്നതായിരുന്നു.

 

Spread the News

Leave a Comment

IMG 20260806 WA0051