anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി

കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി. ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി. ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ.തോമസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജിബിൻ കെ. തോമസ്, ഓക്സിജൻ പർച്ചേസ് ആൻഡ് ഓപ്പറേഷൻ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശ്, ഷവോമി മൊബൈൽ കേരള സെയിൽസ് ഹെഡ് എച്ച്. അഭിലാഷ്, ഷവോമി ഡിസ്ട്രിബ്യൂട്ടർ ആൻഡ് എം കണക്ട് മാനേജിംഗ് ഡയറക്ടർ ജുബിൻ ജോർജ്, ഓക്സിജൻ മൊബൈൽ ഹെഡ് സി.ആർ. ഗീവർഗീസ്, ഓക്സിജൻ റീജണൽ ബിസിനസ് ഹെഡ് ഷാജഹാൻ സിറാജുദ്ദീൻ, ഓക്സിജൻ മാർക്കറ്റിംഗ് ഹെഡ് കെ. അമൽദേവ്, ഷവോമി കേരള ക്ലസ്റ്റർ മാനേജർ രഞ്ചിൽ മാത്യു, ഷവോമി കേരള ഇസഡ്. ആർ.എം. ഷാൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ എട്ടിന് ബാങ്കോക്കിൽ നടന്ന ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്‌ണേഴ്സ് മീറ്റില്‍ ‘സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍’ പുരസ്‌കാരം ഓക്സിജൻ ഗ്രൂപ്പിന് ലഭിച്ചിരുന്നു.

ആഗോള ക്യാമറ ബ്രാൻഡായ ലൈക്കയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും മികച്ച ഡിസ്‌പ്ലേയും ദീർഘകാല ബാറ്ററി ലൈഫുമാണ് ഷവോമി 17 ടിയിലൂടെ ഉപഭോക്താക്കൾക്ക് കമ്പനി സമ്മാനിക്കുന്നത്.
കാഴ്ചക്കാരുടെ കണ്ണിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഷവോമി വിഷൻ കെയർ’ എന്ന അത്യാധുനിക ഐകെയർ സിസ്റ്റവും ഫോണിലുണ്ട്. ഇത് ചുറ്റുപാടുകൾക്ക് അനുസൃതമായി ബ്ലൂ ലൈറ്റ്, ഫ്ലിക്കർ എന്നിവ നിയന്ത്രിക്കും. 6500 എം.എ.എച്ച്. ശേഷിയുള്ള വലിയ സിലിക്കൺ കാർബൺ ബാറ്ററിയാണ് ഷവോമി 17ടിയിൽ ക്രമീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ചാര്‍ജിങ് സാധ്യമാക്കുന്നതിനായി 67 വാട്ട് ഹൈപ്പർ ചാർജ് പിന്തുണയും ഇതിലുണ്ട്. വയലറ്റ്, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Spread the News

Leave a Comment

IMG 20260806 WA0051