anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രഭാതഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

 ചെർപ്പുളശ്ശേരി.   തൃക്കടീരി ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു. വീരമംഗലം ജി.എം.എല്‍.പി. സ്‌കൂളില്‍ നടന്ന് പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീലത അധ്യക്ഷയായി. ജനപ്രതിനിധികളായ പി റിയാനത്ത്, ജസ്ന നൗഷാദ്, ദീപേഷ് കുമാര്‍, ഷബീര്‍ നീരാണി, സുബിത ബേബി, റിനീഷ്, രജനി, ജിനേഷ്, രമണി, അസി. സെക്രട്ടറി രജിതകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതിക, ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ പി ടി എ പ്രസിഡന്റ് കദീജ തുടങ്ങിയവര്‍ പങ്കെടുത്തു.

*പാലക്കാട്*

Spread the News

Leave a Comment

IMG 20260806 WA0051