anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി വിജയൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായാണ് നിയമനം. എസ് ശ്രീജിത്തിനെ ജയില്‍ മേധാവിയായി നിയമിച്ചു. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് വെങ്കടേഷിനെ മാറ്റി. ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായും അരുണ്‍ ബി കൃഷ്ണയെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ഇന്റലിജന്‍സ് ഐജി ആയി ആര്‍ നിശാന്തിനിയ്ക്കാണ് നിയമനം.

ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. എ പി ഷൗക്കത്തലിയാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. കെ കാര്‍ത്തിക്കിനെ തൃശൂര്‍ ഡിഐജി ആയി നിയമിച്ചു. യതീഷ്ചന്ദ്ര ഐപിഎസിനെ എറണാകുളം ഡിഐജിയായും മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയായും നിയമിച്ചു. ബി വി വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായും വിഷ്ണു പ്രദീപ് ടി കെയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായും അബ്ദുള്‍ റാഷി എയെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായും എസ് ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിധിന്‍രാജിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. ബി കൃഷ്ണകുമാറിനെയാണ് റെയില്‍വേ എസ്പിയായി നിയമിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051