anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു @ സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു

നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിപുലമായ സീറ്റിംഗ് സൗകര്യമാണ് റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്. തികച്ചും പ്രകൃതിദത്തവും മായം കലരാത്തതുമായ നാടൻ വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ വിഭാവനം ചെയ്തിരിക്കുന്നത്. നാടൻ രുചികളുടെ തനിമ ഒട്ടും ചോർന്നുപോകാതെയും ആരോഗ്യകരമായ രീതിയിലുമാണ് ഇവിടെ വിഭവങ്ങൾ തയ്യാറാക്കുന്നത്.

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കും അവരെ സ്വീകരിക്കാൻ എത്തുന്നവർക്കും എയർപോർട്ട് പരിസരത്ത് നിന്ന് ദൂരെ പോകാതെ തന്നെ ഗുണമേന്മയുള്ള മികച്ച ഭക്ഷണം ആസ്വദിക്കാൻ ബിസിനസ് സെന്ററിലെ ഈ പുതിയ റെസ്റ്റോറന്റ് ഏറെ സഹായകരമാകും. യാത്രക്കാർക്കും സന്ദർശകർക്കും പുറമെ, നാട്ടുകാർക്കും ഒരുപോലെ മികച്ച നാടൻ ഭക്ഷണാനുഭവം സമ്മാനിക്കാൻ പുതിയ സംരംഭത്തിന് സാധിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ചടങ്ങിൽ സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ, എയർപോർട്ട് ഡയറക്ടർ മനു ജി., എച്ച്.ആർ ഹെഡ് ജയരാജൻ തുടങ്ങിയവരും സിയാലിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

Spread the News

Leave a Comment

IMG 20260806 WA0051