anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു

വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങ് പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു.

കെ.പി. അരുണിമ, കെ.ആർ. ആദിത്യ എന്നിവർ ആശംസകൾ നേർന്നു. കെ.എം. അമൃത, കെ.എസ്. നവ്യ എന്നിവർ ഡിജിറ്റൽ കുറിപ്പ് അവതരിപ്പിച്ചു. കെ. അതുല്യ, ടി. റുമൈസ ഫാത്തിമ എന്നിവർ ബാലവേലയുടെ ദൂഷ്യഫലങ്ങൾ പ്രതിപാദിക്കുന്ന സ്ലൈഡ് ഷോ അവതരിപ്പിച്ചു. സി.കെ. ഹസീന, കെ. മുംതാസ് എന്നിവർ ഡിജിറ്റൽ ആൽബം അവതരിപ്പിച്ചു.
ബാലവേല നിർമാർജനത്തിന്റെ ആവശ്യകതയും കുട്ടികളുടെ വിദ്യാഭ്യാസവും അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ പങ്കുവെച്ചുകൊണ്ട് ദിനാചരണം ശ്രദ്ധേയമായി. കെ. വൈഗ നന്ദി രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051