anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആലുകൾ നാമാവശേഷമായി…. ഇനി പുത്തനാല്‍

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ആലിൻ ചുവട്ടിൽ കുടികൊള്ളുന്ന ദേവിയാണ് പ്രതിഷ്ഠ. കാലപ്പഴക്കത്താൽ ക്ഷേത്രത്തിലെ ആൽമരം ജീർണിച്ച് പകരം ഒരാൽ വച്ചുകൊണ്ട് പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം അങ്ങനെ നിലനിർത്തി1781363329225

ഇപ്പോൾ ക്ഷേത്രത്തിന്റെ  തൊട്ടു മുന്നിലുള്ള ഏറ്റവും വലിയ മറ്റൊരാൽ മരവും കാറ്റിൽ ശിഖരങ്ങൾ പൊട്ടിവീഴുകയും കൂറ്റൻ ആൽമരം തകരുകയും ചെയ്തു. ഈ ആലിൻചുവട്ടിൽ നിന്നാണ് കൂത്തു കൊട്ടിക്കയറുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ ഈ ആലിനും വളരെ പ്രാധാന്യമുണ്ട്. ആൽമരം പിഴുത് നീക്കി അതേ സ്ഥലത്ത് പുതിയ ആൽമരം വെച്ചുപിടിപ്പിക്കാൻ ആണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. ഏതായാലും എപ്പോഴും പേര് നിലനിർത്താൻ പുത്തനാല്‍ എന്നും ഇവിടെ ഉണ്ടാകും.

Spread the News

Leave a Comment

IMG 20260806 WA0051