anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നാളെ മുതൽ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

പാലക്കാട്. യുഡിഎഫ് സർക്കാറിന്റെ പ്രിയദർശിനി പദ്ധതി പ്രകാരം നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സുകൾക്കും സൗജന്യ യാത്ര നിലവിൽ വരും. ആദ്യഘട്ടം എന്നോണം ഓർഡിനറി ബസുകളിൽ ആണെങ്കിലും പിന്നീട് മറ്റു ബസ്സുകളിലേക്കും ഈ സൗജന്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടൗൺ ടു ടൗൺ ബസ്സുകളിലും സൗജന്യം അനുവദിക്കുന്നതോടെ ചില അന്തർ സംസ്ഥാന ബസ്സുകളിലും സൗജന്യം ലഭിക്കും. സൗജന്യ ടിക്കറ്റുകൾ നാളെ മുതൽ ബസ്സുകളിൽ വിതരണം ചെയ്യും. എല്ലാ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 5 പദ്ധതികളിൽ ഒന്നാണ് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര

Spread the News

Leave a Comment

IMG 20260806 WA0051