anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു*

കേരളത്തിന്റെ തനത് വാസ്തുശില്പ, ചുമർചിത്ര പൈതൃകം നിലനിർത്തുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 15 വരെ ഓൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം.

ചുമർചിത്ര രചനയിൽ (മ്യൂറൽ പെയിന്റിംഗ്) താല്പര്യമുള്ളവർക്ക് വാസ്തുവിദ്യാ ഗുരുകുലത്തിന്റെ തിരുവനന്തപുരം, ആറന്മുള കേന്ദ്രങ്ങളിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. ചുമർചിത്ര കലയിൽ താല്പര്യവും എസ്.എസ്.എൽ.സി. യോഗ്യതയുമുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. 25 സീറ്റുകളുണ്ട്. ശനി, ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചുമർചിത്ര മേഖലയിലെ പ്രശസ്തരായ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളുടെ കോഴ്സ് ഫീസ് 25,000 രൂപയും ജി.എസ്.റ്റിയുമാണ്.

പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ (ട്രഡീഷണൽ ആർക്കിടെക്ചർ) താല്പര്യമുള്ളവർക്കായി വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള കേന്ദ്രത്തിൽ നാല് മാസം കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സും ഒരുക്കിയിട്ടുണ്ട്. യോഗ്യത: സിവിൽ ഡ്രാഫ്ട്ട്‌സ്മാൻ, കെ.ജി.സി.ഇ സിവിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ആർക്കിടെക്ചർ, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എഞ്ചിനീയറിങിൽ പ്രൊഫെഷണൽ ഡിപ്ലോമ. മലയാളം അധ്യയന മാധ്യമമായിട്ടുള്ള ഈ കോഴ്സിന് ആകെ 30 സീറ്റുകളാണുള്ളത്. കോഴ്സ് ഫീസ് 25,000 രൂപയും ജി.എസ്.റ്റിയുമാണ്.

ആറന്മുള കേന്ദ്രത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂരിപ്പിച്ച് ജൂലൈ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട (പിൻ-689533) എന്ന വിലാസത്തിലും തിരുവനന്തപുരം കേന്ദ്രത്തിൽ അപേക്ഷിക്കുന്നവർ എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം (പിൻ-695023) എന്ന വിലാസത്തിലും അപേക്ഷകൾ ലഭ്യമാക്കണം. www.vasthuvidyagurukulam.com ലൂടെ ഓൺലൈനായും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0468-2319740, 9188089740, 6238366848, 9605458857, 9605046982, 9188593635.

Spread the News

Leave a Comment

IMG 20260806 WA0051