anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഭാരത് സെൻസസ്: സെല്‍ഫ് എന്യൂമറേഷനില്‍ നൂറു ശതമാനം കൈവരിക്കണം- ജില്ലാ കലക്ടര്‍*

പാലക്കാട്   രാജ്യം .  മുഴുവന്‍ പങ്കാളിയാവുന്ന ഭാരത് സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷനില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും എന്യൂമറേഷന്‍ പ്രക്രിയ രേഖപ്പെടുത്തുന്നതില്‍ നൂറുശതമാനം കൈവരിക്കാനാകണമെന്നും ജില്ലാ കലക്ടര്‍ കെ സുധീര്‍. സെന്‍സസ് എന്യൂമറേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തിന് അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് (ജൂണ്‍ 16) മുതല്‍ ജൂണ്‍ 30 വരെ
https://se.census.gov.in പോര്‍ട്ടലില്‍ എന്യൂമറേഷന്‍ പ്രകിയ ചെയ്യാവുന്നതാണ്. പോര്‍ട്ടലില്‍ തന്നിരിക്കുന്ന 34 ചോദ്യങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കി ലഭിക്കുന്ന എസ് ഇ ഐ ഡി (SE ID) നിര്‍ബന്ധമായും സൂക്ഷിച്ചു വയ്ക്കുകയും വേണം. ജൂലൈയില്‍ എന്യൂമറേറ്റര്‍മാര്‍ ഭവനസന്ദര്‍ശനം നടത്തുമ്പോള്‍ ഐ ഡി ഉപയോഗിച്ചാണ് എന്യൂമറേഷനില്‍ പൂരിപ്പിച്ച വിവരങ്ങളുടെ കൃത്യത പരിശോധിക്കുക. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ടതാണെന്നും നിർദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയിലൂടെ വ്യാപക പ്രചാരണവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. 30 ലക്ഷം ജനസംഖ്യയുള്ള ജില്ലയില്‍ പത്ത് ലക്ഷത്തോളം വീടുകളാണ് ഉള്ളത്. ജില്ലയില്‍ ആകെ 5845 ഹൗസ് ലെവല്‍ ബ്ലോക്കുകളുമുണ്ട്.

ജില്ലാ സെൻസസ് ഓഫീസറും എ ഡി എമ്മുമായ എ അബ്ദുൾ ലത്തീഫ് ,ചാര്‍ജ്ജ് ഓഫീസർമാർ, അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

 

Spread the News

Leave a Comment

IMG 20260806 WA0051