anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.. മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം. കഴിഞ്ഞ 15 ദിവസം കൊണ്ട് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പത്തു കോടി രൂപയിൽ അധികം വിലവരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വരും ദിവസങ്ങളിലും ഇത്തരത്തിൽ മയക്കുമരുന്നിനെതിരെ വൻതോതിൽ പോലീസ് എക്സൈസ് വിഭാഗങ്ങൾ പ്രവർത്തിക്കുമെന്നും കേരള മണ്ണിൽ നിന്നും മയക്കുമരുന്ന് നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം എന്നും രമേശ് ചെന്നിത്തല പറഞ്ഞു ഡിജിപി മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു

 

Spread the News

Leave a Comment

IMG 20260806 WA0051