anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിവാദ പരാമർശം… എൻ സുകുമാരൻ മാപ്പ് പറഞ്ഞു

ചെർപ്പുളശ്ശേരി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ചെർപ്പുളശ്ശേരി യൂണിറ്റ് പ്രസിഡന്റുമായ കെ എ ഹമീദിനെതിരെ  സമിതി ചെർപ്പുളശ്ശേരി യൂണിറ്റ് പ്രസിഡന്റ് എൻ സുകുമാരൻ നടത്തിയ വിവാദ പരാമർശത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നം രമ്യമായി പരിഹരിച്ചു. ഹമീദിനെതിരെ നടത്തിയ പരാമർശം മനപ്പൂർവ്വമല്ലെന്നും ബസ്റ്റാൻഡ് പുത്തനാൽക്കൽ ക്ഷേത്ര പരിസരത്തേക്ക്  മാറ്റുമ്പോൾ വ്യാപാരികളിൽ നിന്നും മെമ്പർഷിപ്പ് തുക യെ കുറിച്ചാണ് താൻ പരാമർശിച്ചത് എന്നും അല്ലാതെ മനപ്പൂർവ്വം ഒരാളെ ദ്രോഹിക്കാൻ വേണ്ടിയല്ല വാട്സാപ്പിൽ സന്ദേശം നൽകിയതെന്നും എൻ സുകുമാരൻ പറഞ്ഞു. ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട്  ഉണ്ടായിട്ടുണ്ടെങ്കിൽ പൂർവാധികം മാപ്പ് പറയുന്നതായും സുകുമാരൻ അറിയിച്ചു. ഇതോടെ പ്രശ്നം പരിഹരിച്ചതായി കെ എ ഹമീദും പറഞ്ഞു. എന്നാൽ ഇപ്പോഴും വ്യാപാരികളുടെ പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല എന്നതാണ് ചില വ്യാപാരികൾ പറയുന്നത്. ബസ്റ്റാൻഡ് മാറിയതോടെ കച്ചവടം കുറഞ്ഞതായി ഇപ്പോഴും വ്യാപാരികൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിന് ഉടൻ പരിഹാരം കാണുന്നതിനായി രണ്ട് വ്യാപാര സംഘടനകളും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Spread the News

1 thought on “വിവാദ പരാമർശം… എൻ സുകുമാരൻ മാപ്പ് പറഞ്ഞു”

  1. മാപ്പ് കൊണ്ട് ഞങ്ങൾ കച്ചവടക്കാരുടെ പ്രശ്നം തീരുന്നില്ല

    Reply

Leave a Comment

IMG 20260806 WA0051