anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

 കൊച്ചി.  മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ആദ്യത്തെ സംഘടനയും കൂട്ടായ്മയുമായ “മാക്ട”യം (Malayalam Cine Technician’s Association) ഓക്സിജൻ ഗ്രൂപ്പും ചേർന്ന് മലയാള സിനിമകൾക്കായി ഈ വർഷം അവാർഡ് സംഘടിപ്പിക്കുന്നു.

മുഖ്യധാരാ-മധ്യവർത്തി-സമാന്തര സിനിമയിലെ പ്രശസ്ത കലാകാരന്മാരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തികൊണ്ട് 1994 ൽ സ്ഥാപിതമായ മാക്‌ട, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യത്തെ കൂട്ടായ്‌മയായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ‘മാക്‌ട’ യുടെ പന്ഥാവിൽ തന്നെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ് ഇപ്പോൾ യാഥാർത്ഥ്യമായി മാറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മികച്ച സിനിമകളെയും സിനിമാ പ്രവർത്തകരെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കൂടു തൽ നല്ല സിനിമകൾ ഉണ്ടാവുന്നതിനും, ഗുണപരമായ ചലച്ചിത്രാസ്വാദന സംസ്ക്‌കാരത്തിൻ്റെ പിന്തുടർച്ചയ്ക്കും മാക്‌ടാ – ഓക്‌സിജൻ സിനിമാ അവാർഡ് നിമിത്തമാവുമെന്നും മാക്‌ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇലക്ട്രോണിക്സ് – ഗൃഹോപകരണ വ്യാപാരരംഗത്ത് ശ്രദ്ധേയരായ ഓക്സിജൻ ഗ്രൂപ്പാണ് ഈ വർഷത്തെ അവാർഡിൻ്റെ പ്രധാന സ്പോൺസർ. അതുകൊണ്ട് മാക്ട ഓക്‌സിജൻ സിനിമാ അവാർഡ് എന്ന പേരിലായിരിക്കും ഈ വർഷത്തെ അവാർഡമെന്ന് മാക്‌ട ഭാരവാഹികളും ഓക്‌സിജൻ ഗ്രൂപ്പ് സി.ഇ.ഒ. ശ്രീ. ഷിജോ കെ. തോമസും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. മികച്ച സിനിമയുടെ നിർമ്മാതാവിനും സംവിധായകനും മികച്ച സംവിധായകനും ഉൾപ്പെടെ അഭിനേതാക്കൾക്കും ഗായകർക്കും മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർക്കു മെല്ലാം വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ നൽകും. ക്യാഷ് അവാർഡും ശിൽപ്പവും പ്രശസ്‌തിഫലകവും അടങ്ങുന്നതായിരിക്കും അവാർഡ്.

2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്യപ്പെട്ട സിനിമകളായിരിക്കും അവാർഡിന് പരിഗണിക്കപ്പെടുക. തീയേറ്ററിൽ റിലീസ് ആകാത്ത ചിത്രങ്ങളും അവാർഡിന് പരിഗണിക്കും. അവാർഡിന് അപേക്ഷിക്കുവാനുള്ള നിർദ്ദിഷ്ട ഫോറവും നിബന്ധനകളും മറ്റ് വിശദവിവരങ്ങളും ജൂൺ 20 മുതൽ മാക്ട ഓഫീസിൽ നിന്നും മാക്‌ടയുടെ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാവും.

മാക്‌ട സംഘടിപ്പിച്ച തിരക്കഥ മത്സരത്തിന് പുതിയ എഴുത്തുകാരുടെ ഭാഗ ത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും തിരക്കഥാ മത്സരത്തിൽ വിജ യികളായവർക്കുള്ള പുരസ്‌കാരങ്ങൾ ജൂൺ 27 ന് എറണാകുളത്ത് നടക്കുന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ വച്ച് വിതരണം ചെയ്യപ്പെടുമെന്നും മാക്ട‌ നേതൃത്വം അറിയിക്കുന്നു. തിരക്കഥാ മത്സരത്തിൻ്റെ ജൂറി ചെയർമാനും സംവിധായകനുമായ ഭദ്രൻ്റെയും പ്രമുഖ നിർമ്മാതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരിക്കും പുരസ്‌കാര വിതരണം.

Spread the News

Leave a Comment

IMG 20260806 WA0051