anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വിജയാരവം 2026 വർണ്ണാഭമായി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ നടന്ന വിജയാരവം 2026 എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പി.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.പി ടി എ പ്രസിഡൻ്റ് കെ ഷിജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു.മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച പ്രസ്തുത ചടങ്ങിന് ഒറ്റപ്പാലം എൻ എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ , ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ ഷിബിൻ, PTA എക്സിക്യുട്ടീവ് അംഗം കെ.ശ്രീജ, സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, മുൻ PTA പ്രസിഡൻ്റ് കെ.വേലായുധൻ, കുമാരി പി.ഹർഷ,മാസ്റ്റർ ടി.എസ് സഞ്ജീവ് എന്നിവർ ആശംസകൾ നേർന്നു.SRG കൺവീനർ കെ.മുരളീകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

തുടർന്നു നടന്ന PTA പൊതുയോഗം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേഷ് ഉദ്ഘാടനം ചെയ്തു.

Spread the News

Leave a Comment