anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വായന ദിനാഘോഷം ടി.ആർ.കെ യിൽ

വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ വായന ദിനാഘോഷം സ്ക്കൂൾ ഹെഡ് മാസ്റ്റർ സി. കലാധരൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വായന ദിനാഘോഷത്തിൽ വായന പ്രതിജ്ഞ എടുത്തു. സ്കൂളിൽ വായന വാരാഘോഷമാക്കി മാറ്റാനും വായനയുടെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി മുൻകൈ എടുക്കണമെന്ന് ഹെഡ് മാസ്റ്റർ സി.കലാധരൻ അഭിപ്രായപ്പെട്ടു.

IMG 20260619 WA0101 ജന്മദിനത്തിൽ വിദ്യാർത്ഥികൾ സ്ക്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകംകൈമാറിയത് മാതൃകാപരമെന്ന് അദ്ദേഹം അഭിപ്രായപ്പെടു. പ്രതിജ്ഞയ്ക്ക് ശേഷം വിദ്യാർത്ഥികളുടെ കവിത, പ്രസംഗം, ലളിതഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു. പി. അലീമ, വി.കെ. ശോഭ, രഞ്ജിത്ത്. സി.എം, കെ.പി.സുധീർ, എസ്.എസ്. രമാനന്ദൻ, കെ.കെ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. പി. അരവിന്ദ് നന്ദി രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051