anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരി വിരുദ്ധ സന്ദേശ റാലിയിൽ പങ്കെടുക്കുന്ന ബുള്ളറ്റുകൾക്ക് ഇന്ധനം നൽകും

ചെർപ്പുളശ്ശേരി. ഈ മാസം 26ന് വെള്ളിയാഴ്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി    ചെർപ്പുളശ്ശേരി പോലീസ് നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ റാലിയിൽ പങ്കെടുക്കുന്ന ബുള്ളറ്റുകൾക്ക് ഇന്ധനം നൽകുമെന്ന് പോലീസ് അറിയിച്ചു. 26 ന് പങ്കെടുക്കുന്ന ബുള്ളറ്റ് ഉടമകൾ വാഹനത്തിന്റെ അസ്സൽ രേഖകളും, ഓടിക്കുന്ന ആളുടെ ആധാർ കാർഡ് ലൈസൻസ് എന്നിവയും സഹിതം പൊലീസ് സ്റ്റേഷനിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതും റാലിയിൽ പങ്കെടുക്കേണ്ടതുമാണ്. ഒരു തലമുറയെ രക്ഷിക്കാൻ നടത്തുന്ന ഈ ശ്രമത്തിന് പങ്കാളികളാകുവാൻ സ്റ്റേഷൻ പരിധിയിലുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ഉടമകൾ എത്തിച്ചേരണമെന്ന് ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051